fieling

കഴക്കൂട്ടം: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേയുടെ രണ്ടാംഘട്ട നിർമ്മാണം കഴക്കൂട്ടത്ത് പുരോഗമിക്കുന്നു. ബൈപാസിലെ ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ ദേശീയപാതയിലെ സി.എസ്.ഐ ആശുപത്രി വരെ 2.72 കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്. ഫെയിസ് 3 മുതൽ ബൈപാസ് ജംഗ്ഷൻ വരെയുള്ള ഒന്നാംഘട്ടത്തിലെ 25 തൂണുകളുടെ പണി പുരോഗമിക്കുകയാണ്. എ.ജെ ആശുപത്രി മുതൽ സി.എസ്.ഐ ആശുപത്രി വരെയുള്ള 1.8 കിലോമീറ്ററിലെ പണിയാണ് മൂന്നാംഘട്ടമായി ഇനി ആരംഭിക്കേണ്ടത്. എന്നാൽ ഈ ഭാഗത്തുള്ള 60 പേർക്ക് നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. ആദ്യം സർവീസ് റോഡുകൾ നിർമ്മിച്ച് അതുവഴി വാഹനങ്ങൾ വഴിതിരിച്ചു വിട്ട് എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിക്കണമെന്നാണ് വ്യാപാരികൾ ഒന്നടങ്കം ആവശ്യപ്പെട്ടത്. ഇത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചതുമാണ്. എന്നാൽ അതു അവഗണിച്ച് കൊണ്ട് ദേശീയപാതയുടെ പകുതി സ്ഥലം ഡിവൈഡർ വച്ച് വേർത്തിരിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിട്ട് നിയന്ത്രണം ഏർപ്പെടുത്തിയത് ഗതാഗതകുരുക്കിന് വഴിവച്ചു. കഴക്കൂട്ടത്തെ വ്യാപാര മേഖലയേയും അത് ബാധിച്ചു.

ഇപ്പോൾ പണി പുരോഗമിക്കുന്ന ഭാഗത്തെ 135 പേർക്ക് നഷ്ടപരിഹാര തുക നൽകി കഴിഞ്ഞു

ഏതാനും പേർ ഭൂമി ഏറ്റെടുക്കുന്നതിൽ അപാകത ചൂണ്ടികാണിച്ച് കോടതിയെ സമീപിച്ചിരിക്കുയാണ്

 ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങി

റോഡുവക്കിലെ വൈദ്യുതി പോസ്റ്റുകളും പൈപ്പുലൈനുകളും കേബിളും മറ്റും മാറ്റുന്ന ജോലികളും നടക്കുന്നുണ്ട്

എലിവേറ്റഡ് ഹൈവേ - സി.എസ്.ഐ ആശുപത്രി മുതൽ ടെക്‌നോപാർക്ക് വരെ.

ദൂരം - 2 .72 കിലോമീ​റ്റർ,

റോഡിന്റെ വീതി - 45,

ജോലി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് -2022 മാർച്ചിൽ

രണ്ടാംഘട്ടത്തിൽ നടക്കുന്നത്

ബൈപാസ് ജംഗ്ഷൻ - എ.ജെ ആശുപത്രിവരെ 320 മീറ്ററിൽ 10 കോൺഗ്രീറ്റ് തൂണുകൾ