കെ.എ.എസ് പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ ഇനി ക്വിക്ക് റിവിഷനുള്ള സമയമാണ്. ഇതുവരെ പഠിച്ചതെല്ലാം ഒന്നൊന്നായി ഓർത്തെടുക്കാം. സ്ട്രോംഗായ വിഷയങ്ങളിൽ കുറച്ച് സമയത്തെ റിവിഷൻ മതി. വീക്കായ വിഷയങ്ങൾക്ക് അല്പം പ്രാധാന്യം നൽകിത്തന്നെ റിവിഷൻ പൂർത്തിയാക്കാം. ഇത് ആത്മവിശ്വാസം ഉയർത്തും
സർക്കാർ സർവീസിലെ സുപ്രധാന പദവിയിലേക്കാണ് മത്സരമെന്ന ചിന്തയോടെയും ഗൗരവത്തോടെയും വേണം പരീക്ഷയ്ക്കൊരുങ്ങാൻ. ഇത് എനിക്ക് പറ്റും എന്ന പോസിറ്റീവ് മനസ് എപ്പോഴും വേണം
ചോദ്യപേപ്പറിലെ നിർദ്ദേശങ്ങൾ സശ്രദ്ധം വായിക്കണം. അശ്രദ്ധമായി കൈകാര്യം ചെയ്താൽ വിപരീത ഫലമാകും ഉണ്ടാകുക
സമയത്തെക്കുറിച്ച് വ്യക്തമായ ധാരണ വേണം. റിവിഷനിടെ സമയ ക്ളിപ്തത പാലിച്ച് പരീക്ഷയുടെ മോഡൽ ടെസ്റ്റ് സ്വയം നടത്തുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും
ഉറപ്പായും അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യമാദ്യം ഉത്തരമെഴുതണം
ടെൻഷൻ വേണ്ടേ വേണ്ട. ടെൻഷനോടെ പരീക്ഷയെ സമീപിച്ചാൽ ഉറപ്പുള്ള ഉത്തരങ്ങൾ പോലും എഴുതാൻ കഴിയാതാവും
ഞാൻ ഇതിന് പ്രാപ്തനാണെന്ന് സ്വയം പ്രചോദിപ്പിക്കുന്നത് ടെൻഷൻ കുറയ്ക്കാനും ആത്മവിശ്വസം കൂട്ടാനും സഹായിക്കും