മലയിൻകീഴ് :കുന്നംപാറ ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 19 മുതൽ 21 വരെ നടക്കും.19ന് രാവിലെ 5.15ന് അഭിഷേകം തുടർന്ന് അഷ്ടദ്രവ്യ ഗണപതിഹോമം,8ന് മൃത്യുഞ്ജയഹോമം,9 ന് സർപ്പക്കാവിൽ പൂജ,വൈകിട്ട് 6ന് വിശേഷാൽ പൂജയും അലങ്കാര ദീപാരാധനയും,20ന് രാവിലെ 8ന് മൃത്യുഞ്ജയഹോമം,ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ,വൈകിട്ട് 6ന് വിശേഷാൽ പൂജയും അലങ്കാരദീപാരാധനയും,രാത്രി 9ന് തിരുവനന്തപുരം നടനക്ഷേത്ര അവതരിപ്പിക്കുന്ന ആടലാം പാടലാം സൂപ്പർഹിറ്റ് പ്രോഗ്രാം,21ന് രാവിലെ 5.15ന് അഭിഷേകം തുടർന്ന് അഷ്ടദ്രവ്യ ഗണപതിഹോമം,8ന് മൃതയുഞ്ജയഹോമം,9ന് സ‌ർപ്പക്കാവിൽ പൂജയും നാഗരൂട്ടും,9.30ന് മേൽ 9.45നകം സമൂഹപൊങ്കാല,ഉച്ചയ്ക്ക് 1 മണിയ്ക്ക് സമൂഹസദ്യ,രാത്രി 10 ന് ഹാലാസിയ പാരായണം.യാമ പൂജകൾ : രാത്രി 9 ന് ഒന്നാം യാമപൂജ,12ന് രണ്ടാം യാമപൂജ,പുലർച്ചെ 3ന് മൂന്നാം യാമപൂജ,രാവിലെ 6ന് നാലാം യാമപൂജ.