മുരുക്കുംപുഴ : ലയൺസ് ക്ളബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോ. എ.ജി. രാജേന്ദ്രനും സിന്ധു രാജേന്ദ്രനും മറ്റ് കാബിനറ്റ് ഭാരവാഹികളും മുരുക്കുംപുഴ ലയൺസ് ക്ളബിൽ ഔദ്യോഗിക സന്ദർശനം നടത്തി.
സമ്മേളനത്തിൽ വച്ച് കുട്ടികളുടെ ഉന്നത പഠനത്തിന് സഹായം നൽകാൻ 30,000 രൂപയുടെ ചെക്ക് മുരുക്കുംപുഴ ലയൺസ് ക്ളബ് മുൻ പ്രസിഡന്റ് ലയൺ പ്രൊഫ. ബഷീർ ഗവർണർക്ക് നൽകി. ഉന്തുവണ്ടിയിൽ പെട്ടിക്കട നടത്തുന്ന ധർമ്മരാജന് സോളാർ ലൈറ്റ് മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ വകയായി നൽകി. കേരള യൂണിവേഴ്സിറ്റി എം.എ പോളിമർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഖില വി. നായർക്ക് ഉപഹാരം നൽകി അഭിനന്ദിച്ചു. 1200ൽപ്പരം ജീവിത ശൈലി രോഗ നിർണയ ക്യാമ്പുകൾ സൗജന്യമായി നടത്താൻ നേതൃത്വം നൽകിയ ലയൺ ഡോ. കണ്ണൻ 250ൽപ്പരം തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ സൗജന്യമായി നടത്താൻ നേതൃത്വം നൽകിയ ലയൺ ശിവകുമാർ, മെഡിക്കൽ കോളേജിന് മുൻപിൽ എല്ലാ ദിവസം 400ൽപ്പരം പേർക്ക് സൗജന്യ ഉച്ചഭക്ഷണം നൽകാൻ നേതൃത്വം നൽകുന്ന ലയൺ അജയ് ചന്ദ്ര തുടങ്ങി ഈ വർഷം മികച്ച പ്രവർത്തനം കാഴ്ച വച്ച എല്ലാ ഡിസ്ട്രിക്ട് ചെയർമാൻമാരെയും മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസും ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോ. എ.ജി. രാജേന്ദ്രനും ചേർന്ന് ആദരിച്ചു. സിനിമാനടനും പാലക്കാട് എക്സൈസ് സബ് ഇൻസ്പെക്ടറുമായ മുരുക്കുംപുഴ ലയൺസ് ക്ളബ് അംഗം ലയൺ കിജനെയും പ്രീതി കിജനെയും ആദരിച്ചു. അൽഫാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി ഷിബു അബൂബക്കർ, പ്രവാസി സംഘടനയായ ഇൻകാസ് മുൻ വൈസ് പ്രസിഡന്റ് ഷാജിഖാൻ എന്നിവർ യോഗത്തിൽ വച്ച് മുരുക്കുംപുഴ ലയൺസ് ക്ളബിൽ അംഗങ്ങളായി.
പ്രസിഡന്റ് എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ട്രഷറർ ലയൺ ചന്ദ്രശേഖരപിള്ള, ലയൺ എസ്. അനിൽകുമാർ, ലയൺ കബീർദാസ്, ലയൺ ഗിരീഷ് ബാബു, ലയൺ ഡോ. കണ്ണൻ, ലയൺ ശിവകുമാർ, ലയൺ പ്രൊ. ബഷീർ, ലയൺ അനിലാൽ, ലയൺ അബ്ദുൾ വാഹിദ്, ലയൺ ജയ ജാദുൻ ലയൺ കെ.എസ്.എ. റഷീദ് എന്നിവർ സംസാരിച്ചു.