കോവളം: വെങ്ങാനൂർ നെല്ലിവിള ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ദിക്കുബലി മഹോത്സവം 29 മുതൽ മാർച്ച് 20 വരെ നടക്കും. 29ന് കിഴക്കേദിക്കുബലി കിടാരക്കുഴിയിലും മാർച്ച് 5ന് തെക്കേദിക്കുബലി വിഴിഞ്ഞത്തും 9ന് പടിഞ്ഞാറെ ദിക്കുബലി പനങ്ങോടും,11ന് വെങ്ങാനൂർ കച്ചേരിനടയിലും 14ന് വടക്കേ ദിക്കുബലി കേളേശ്വരത്തും നടക്കും. ഉത്സവദിവസങ്ങളിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കളംകാവൽ, ഭദ്രകാളി പാട്ട്, വിശേഷാൽ അഭിഷേകങ്ങൾ, പുരാണപാരായണങ്ങൾ,സംഗീതാർച്ചന,സമൂഹപൊങ്കാല,ഭജന,സമൂഹസദ്യ,നൃത്തസന്ധ്യ,പുഷ്പാഭിഷേകങ്ങൾ, ഗുരുസി,ആറാട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.