കുഴിത്തുറ: സാരികൊണ്ട് ഫാനിൽ തോട്ടിൽകെട്ടി കളിക്കുന്നതിനിടെ സാരി കഴുത്തിൽച്ചുറ്റി ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി മരിച്ചു. കോട്ടാർ സാവേരിയ്യാർ പള്ളിയ്ക്കുസമീപം താമസിക്കുന്ന സതീഷ് - വിജി ദമ്പതികളുടെ മകൻ സബിൻ(12)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സബിൻ വീട്ടിലെ ഫാനിൽ സാരികൊണ്ട് തോട്ടിൽകെട്ടി കളിച്ചു കൊണ്ടിരിക്കെ സാരി കഴുത്തിൽച്ചുറ്റുകയായിരുന്നു.അലർച്ച കേട്ട് വീട്ടുകാർ വന്നപ്പോഴേക്കും അപകടാവസ്ഥയിലായിരുന്നു.ആശുപത്രിലേക്ക് കൊണ്ടുപോകവെ മരിച്ചു.