നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീർത്ഥാടനത്തിന്റെ ഭാഗമായ വിമുക്തി ദിനാചരണം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രാരംഭ ദിശയിൽ തന്നെ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ കുട്ടികളിലെ ലഹരി ഉപയോഗം ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ ജോർജ് ഓണക്കൂർ, നെയ്യാറ്റിൻകര നഗരസഭാദ്ധ്യക്ഷ ഡബ്ല്യൂ.ആർ.ഹീബ, ആർ.സെൽവരാജ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രാജ് മോഹൻ, വാർഡ് മെമ്പർ ശ്രീകുമാർ, ശാന്തകുമാർ, എസ്.എസ്.മനു തുടങ്ങിയവർ പ്രസംഗിച്ചു.
കമുകിൻകോട് തീത്ഥാടനത്തിന് ഭക്ത ജനത്തിരക്ക്
ബാലരാമപുരം: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീർത്ഥാടനത്തിന് വൻ ഭക്ത ജനത്തിരക്ക്. പാദുവയിൽ നിന്നെത്തിച്ച വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിന് നൂറു കണക്കിന് വിശ്വാസികളാണ് എത്തുന്നത്.
ഇന്നലെ വൈകിട്ട് ആറിന് നടന്ന സമൂഹ ദിവ്യബലിയ്ക്ക് വെട്ടുകാട് ഇടവക വികാരി ഫാ.ജോസഫ് ബാസ്റ്റിൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.ചാൾസ്ലിയോൺ വചനം പങ്ക് വച്ചു. ഇന്ന് രാവിലെ നടക്കുന്ന പ്രഭാത ദിവ്യബലിയ്ക്ക് ഫാ.ദേവസി ജെറിനും രാവിലെ 10ന് കൊച്ചുപളളിയിൽ നടക്കുന്ന സമൂഹ ദിവ്യബലിയ്ക്ക് ഫാ.സുരേഷ്.ഡി.ആന്റണിയും വൈകിട്ട് നടക്കുന്ന തിരുകർമ്മങ്ങൾക്ക് പെരുങ്കടവിള ഫൊറോന വികാരി ഫാ.ഷാജു സെബാസ്റ്റ്യനും മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ആദര സന്ധ്യ മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.