നെടുമങ്ങാട് :സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിൽ സംസ്ഥാന സർക്കാർ അനുവദിച്ച 6.5 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ മന്ദിരം ശിലാസ്ഥാപനം മന്ത്രി ജി.സുധാകരനും, 62 ലക്ഷം രൂപ ചെലവിട്ടു നിർമ്മിക്കുന്ന വർക്ക്ഷോപ്പ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ലാംഗ്വേജ് ലാബ് ഉദ്ഘാടനവും മന്ത്രി ഡോ.കെ.ടി.ജലീലും 25 ന് ഉച്ചയ്ക്ക് 12ന് കോളേജ് അങ്കണത്തിൽ നടക്കും.സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടൂർപ്രകാശ് എം.പി മുഖ്യതിഥിയാവും. നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം ആശംസിക്കും.