തിരുവനന്തപുരം : മാലിന്യ സംസ്‌കരണ ആശയം ജനങ്ങളിൽ എത്തിക്കുകയാണ് ഏറ്റവും വലിയ ചുമതലയെന്നും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. വികേന്ദ്രീകൃത മാലിന്യ പരിപാലന സംവിധാനം ഉപയോഗിച്ച് സീറോ വേസ്റ്റ് എന്ന ലക്ഷ്യത്തിനായി നടന്ന സീറോ വേസ്റ്റ് സിറ്റി പരിപാടിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നുദിവസങ്ങളായി നടന്ന സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ തിരുവനന്തപുരം പ്രഖ്യാപനം കർമ്മ പദ്ധതി മന്ത്രി എ.സി. മൊയ്തീന് മേയർ കെ. ശ്രീകുമാർ കൈമാറി. വി.കെ. പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സെക്രട്ടറി എൽ.എസ്. ദീപ, കെ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.