നെടുമങ്ങാട്: നടുറോഡിൽ സ്‌കൂട്ടർ യാത്രക്കാരിയെ അപമാനിക്കാൻ ശ്രമിച്ച നേപ്പാൾ സ്വദേശിയായ യുവാവ് അറസ്റ്റിൽ. പുലിപ്പാറയിൽ വാടകയ്‌ക്ക് താമസിക്കുന്ന നിം ബഹാദൂർ സിംഗാണ് (25) അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ നെടുമങ്ങാട് ടൗണിൽ കല്ലിംഗൽ ഭാഗത്താണ് സംഭവം. സ്‌കൂട്ടറിൽ വന്ന യുവതിയെ ഇയാൾ തടഞ്ഞുനിറുത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ വഴിയാത്രക്കാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏല്പിച്ചത്. പുലിപ്പാറയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ. പ്രതിയെ റിമാൻഡ് ചെയ്‌തു.