നെടുമങ്ങാട് :അഖിലേന്ത്യാ കിസാൻസഭ ആനാട് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ താന്നിമൂട് പച്ചക്കാട് സ്വയംസഹായ ഗ്രൂപ്പ്‌ രൂപീകരിച്ചു.കിസാൻസഭ ആനാട് എൽ.സി അംഗം സദാശിവൻ നായരുടെ അദ്ധ്യക്ഷതയിൽ പാലോട് മണ്ഡലം സെക്രട്ടറി മൈലംശശി ഉദ്ഘാടനം ചെയ്തു.പാലോട് മണ്ഡലം വൈസ് പ്രസിഡന്റ് കെ.വേണുഗോപാലൻ,എൽ.സി അംഗം അരവിന്ദാക്ഷൻ നായർ,സി.പി.ഐ താന്നിമൂട് ബ്രാഞ്ച് സെക്രട്ടറി ഉദയകുമാർഎന്നിവർ സംസാരിച്ചു.സുചിത സ്വാഗതവും ലതിക നന്ദിയും പറഞ്ഞു.ഭാരവാഹികളായി ശ്രീകല (പ്രസിഡന്റ്), ലതിക (വൈസ് പ്രസിഡന്റ്), സുചിത (സെക്രട്ടറി), ശാരദാമ്മ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.