നെടുമങ്ങാട്: ഇരിഞ്ചയം കാക്കോട് ശ്രീആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിൽ കുംഭ പൂരാട മഹോത്സവം ഇന്നും നാളെയും നടക്കും.ഇന്ന് രാവിലെ 5.30ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം,രാത്രി 8ന് ചാറ്റുപാട്ട്,നാളെ രാവിലെ 7ന് ശിവപുരാണ പാരായണം 7.30ന് പ്രഭാത ഭക്ഷണം,8ന് ചെണ്ടമേളം,9ന് സമൂഹപൊങ്കാല,12.30ന് അന്നദാനം,രാത്രി 7.45ന് അനുമോദനവും കാഷ് അവാർഡ് വിതരണവും,ചികിത്സ ധനസഹായം- ഭക്ഷ്യധാന്യ കിറ്റ് വിതരണം,8ന് നൃത്തനൃത്യങ്ങൾ,11ന് താലപ്പൊലി,തേരുവിളക്ക്.