പാറശാല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പാറശാല ബ്ലോക്ക് സമ്മേളനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ ഉദ്‌ഘാടനം ചെയ്തു. കെ.എൻ. പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി. ജോസ്‌ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ഷീജ, കെ.സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറി കെ.സദാശിവൻ നായർ, ജില്ലാ പ്രസിഡന്റ് പി.മാധവൻ നായർ, രക്ഷാധികാരി എസ്.കുഞ്ഞികൃഷ്ണൻ, അഡ്വ.ഡി. ഏലിയാസ്, കെ.എ. ഡിക്‌സൺ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.ആർ. നീലകണ്ഠപ്പിള്ള (പ്രസിഡന്റ്), ജസിയമ്മ ജോൺ, സി. ജനാർദ്ദനൻ നായർ, എൻ. നീലകണ്ഠപ്പിള്ള (വൈസ് പ്രസിഡന്റ്മാർ), പി. പരമേശ്വരൻ തമ്പി (സെക്രട്ടറി), പി.എസ്. ശ്രീനിവാസൻ, വി. ഉണ്ണികൃഷ്ണൻ നായർ, ഡി.എസ്. രാമചന്ദ്രൻ നായർ (ജോയിന്റ് സെക്രട്ടറിമാർ), ടി.ആർ. ബെൻസിഗർ (ബ്ലോക്ക് ഭാരവാഹി) സമ്മേളനം തിരഞ്ഞെടുത്തു. എൻ. രാധാകൃഷ്ണൻ നായർ സ്വാഗതവും വി.എ. ദിലീപ്കുമാർ കൃതജ്ഞതയും പറഞ്ഞു. സാഹിത്യ ചരിത്രകാരൻ പ്രൊഫ.എം.എം. പുരുഷോത്തമൻ നായർ സ്മാരക പുരസ്‌കാര ജേതാവ് പ്രൊഫ.വി. കാർത്തികേയൻനായരെ സമ്മേളനം ആദരിച്ചു. പൂവാർ പോർട്ട് യാഥാർഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.