വെഞ്ഞാറമൂട്: ശബരിമല തീർത്ഥാടകൻ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ കുഴഞ്ഞുവീണ് മരിച്ചു.കല്ലറ മരുതമൺ കുറ്റിക്കരിക്കകത്ത് വീട്ടിൽ ചന്ദ്രബാബു (52) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.ശബരിമല ദർശനം കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിൽ വീട്ടിലേക്ക് മടങ്ങവെ കാരേറ്റിന് സമീപത്തുവച്ച് കുഴഞ്ഞ് വീഴുകയുമായിരുന്നു. ജീവനക്കാർ വെഞ്ഞാറമൂട് ഡിപ്പോയിൽ ബസ് നിർത്തിയ ശേഷം നൂറ്റി എട്ട് ആംബുലൻസിൽ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൈകിട്ട് മരിച്ചു . ഭാര്യ ശൈലജ. മക്കൾ: ശരത് ബാബു, ശരണ്യ ബാബു, മരുമകൻ സജീഷ്.