തിരുവനന്തപുരം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൂടെ യാത്രചെയ്തിരുന്ന ഭാര്യയെ കാലിനു പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ പച്ചക്കാട് പുത്തൻവീട്ടിൽ വിജയരാജ് (45) ആണ് മരിച്ചത്. ഭാര്യ ഷീബയാണ് കാലിനു പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ . തിങ്കളാഴ്ച വൈകിട്ട് നാലോടെ വട്ടപ്പാറയിലായിരുന്നു അപകടം.