നെടുമങ്ങാട് :എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് കരയോഗ യൂണിയൻ പ്രവർത്തക സമ്മേളനവും പ്രതിഭാസംഗമവും നെടുമങ്ങാട് ശ്രീവിദ്യ ആഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ അഡ്വ.വി.എ.ബാബുരാജ് ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബി.ജി.കെ.തമ്പിയുടെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അവാർഡുദാനം നിർവഹിച്ചു.12 വനിതാ സംഘങ്ങൾക്കായി ഒരു കോടി രൂപ വായ്പാവിതരണവും നടന്നു.താലൂക്കിലെ മികച്ച കരയോഗത്തിന് ഏർപ്പെടുത്തിയ കെ.ബി മേനോൻ അവാർഡ് മരുതൂർ കരയോഗത്തിനും കൂടുതൽ ജന്മനക്ഷത്ര തുക സമാഹരിച്ച കീഴ്‍പാലൂർ മഹാത്മ വനിതാസംഘത്തിനും മികച്ച മേഖലാതല വനിതാസ്വയം സഹായ സംഘങ്ങൾക്കും അവാർഡ് വിതരണം ചെയ്തു.എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി എം.സുകുമാരൻ നായർ സ്വാഗതവും എൻ.എസ്.എസ് ഇൻസ്പെക്ടർ എം.ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.