തിരുവനന്തപുരം :കേന്ദ്ര​-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും പൗരത്വഭേദഗതി നിയമത്തിനും ജില്ലയുടെ വികസനത്തിൽ എൽ.ഡി.എഫ് സർക്കാർ കാട്ടുന്ന അവഗണനയ്ക്കും എതിരെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജില്ലാ കോൺഗ്രസ് പദയാത്ര 19ന് വൈകിട്ട് 4ന് പാറശാല പോസ്റ്റ്ഓഫീസ് ജംഗ്ഷനിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി നേതാക്കൾ,എം.പിമാർ,എം.എൽ.എമാർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.പാറശാലയിൽ നിന്നാരംഭിച്ച് ഇടിച്ചക്കപ്ലാമൂട്ടിൽ സമാപിക്കുന്ന യാത്ര 20ന് രാവിലെ കാഞ്ഞിരംകുളത്തുനിന്നും തുടങ്ങി ഉച്ചയ്ക്ക് പൂവാറിൽ എത്തിച്ചേരും.ഉച്ചയ്ക്കുശേഷം 3ന് കുടപ്പനമൂട്ടിൽ നിന്നാരംഭിച്ച് പനച്ചമൂട്ടിൽ സമാപിക്കും.പനച്ചമൂട്ടിൽ നടക്കുന്ന സമാപന സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.