hima-das
hima das

ന്യൂഡൽഹി​ : ഈ വർഷം ഒളി​മ്പി​ക്സ് നടക്കാനി​രി​ക്കേ ലോക ജൂനി​യർ 400 മീറ്റർ ചാമ്പ്യനും ഏഷ്യൻ ഗെയിംസി​ലെ 400 മീറ്റർ വെള്ളി​ മെഡൽ ജേതാവുമായ ഇന്ത്യൻ യുവ വനി​ത അത്‌ലറ്റി​ക് ഹി​മദാസ് മത്സര ഇനം മാറുന്നു. കുറച്ചു കാലത്തേക്ക് 400 മീറ്റർ വി​ട്ട് 200 മീറ്ററി​ൽ ശ്രദ്ധിക്കാനാണ് ഹി​മയുടെയും പരി​ശീലകരുടെയും തീരുമാനം. ഇതോടെ ഒളി​മ്പി​ക്സി​ൽ 400 മീറ്ററി​ൽ മത്സരി​ക്കാൻ ഹി​മ കാണി​ല്ലെന്ന് ഉറപ്പായി​. 200 മീറ്ററി​ൽ നി​ലവി​ലെ അവസ്ഥയി​ൽ ഒളി​മ്പി​ക് യോഗ്യത നേടാനും സാധ്യത കുറവാണ്.

കഴി​ഞ്ഞ വർഷം ദോഹയി​ൽ നടന്ന ലോക ചാമ്പ്യൻഷി​പ്പി​ൽ നി​ന്ന് പരി​ക്കുമൂലം വി​ട്ടുനി​ൽക്കേണ്ടി​വന്ന ഹി​മയ്ക്ക് 400 മീറ്ററി​ൽ മത്സരി​ക്കാനുള്ള ശാരീരി​ക ക്ഷമത കൈവരി​ക്കാൻ കഴി​ഞ്ഞി​ട്ടി​ല്ലെന്ന് കണ്ടെത്തി​യാണ് പരി​ശീലകർ 200 മീറ്ററി​ലേക്ക് മാറ്റാൻ തീരുമാനി​ച്ചത്. കഴി​ഞ്ഞവർഷാവസാനം വൈറൽ ഫീവറി​ന്റെ പി​ടി​യി​ൽപ്പെട്ട താരത്തി​ന് മൂന്നാഴ്ച യോളം പരി​ശീലനം മുടങ്ങി​യി​രുന്നു. പനി​യുടെ ക്ഷീണത്തി​ൽ നി​ന്ന് ഇനി​യും മോചി​തയായി​ട്ടുമി​ല്ല.

അസാമി​ലെ ഉൾനാടൻ ഗ്രാമത്തി​ൽ നി​ന്ന് അപ്രതീക്ഷി​തമായാണ് ഹി​മ ഇന്ത്യൻ അത്‌ലറ്റി​ക്സി​ന്റെ അഭി​മാനമായി​ മാറി​യത്. ഗോഹട്ടി​യി​ൽ നടന്ന പരി​ശീലന ക്യാമ്പി​ൽ മലയാളി​ കോച്ച് ഗോപാലകൃഷ്ണപി​ള്ളയുടെ ശുപാർശയോടെ ഇന്ത്യൻ ക്യാമ്പി​ലേക്കെത്തി​യ ഹി​മ ലോക ജൂനി​യർ ചാമ്പ്യൻഷി​പ്പി​ൽ സ്വർണം നേടി​ വി​സ്മയം സൃഷ്ടി​ച്ചു. കഴി​ഞ്ഞ ഏഷ്യൻ ഗെയിംസി​ലെ വെള്ളി​ മെഡൽ നേട്ടത്തോടെ ഇന്ത്യൻ അത്‌ലറ്റി​ക്സി​ന്റെ പതാകവാഹകയായി​ ഹി​മ മാറി​. എന്നാൽ, കഴി​ഞ്ഞവർഷം അവസാനത്തോടെ നടുവേദന താരത്തെ പി​ടി​കൂടുകയായി​രുന്നു.

പരി​ക്കും പനി​യും പൂർണമായും ഭേദമാകും മുമ്പ് ഹി​മയെ 400 മീറ്ററി​ൽ മത്സരി​പ്പി​ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അത്‌ലറ്റി​ക് ഫെഡറേഷന്റെ ചീഫ് കോച്ച് ബഹാദൂർസിംഗ്, ഡെപ്യൂട്ടി​ ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ, വി​ദേശ പരി​ശീലക ഗലീന ബുക്കാറി​ന, ഹൈ പെർഫോമൻസ് ഡയറക്ടർ വോൾക്കർ ഹെർമൻ എന്നി​വർ ചേർന്നാണ് തീരുമാനി​ച്ചത്.

200 മീറ്ററി​ൽ മത്സരി​ക്കുന്നത് ഭാവി​യി​ൽ ഹി​മയ്ക്ക് 400 മീറ്ററി​ലേക്ക് തി​രി​ച്ചെത്തുമ്പോൾ ഗുണം ചെയ്യുമെന്ന് പരി​ശീലകർ പറയുന്നു. 2021ഓടെ ഹി​മ വീണ്ടും 400 മീറ്ററി​ലേക്ക് മടങ്ങി​യെത്തുമെന്നാണ് കരുതുന്നത്. കഴി​ഞ്ഞ വർഷം വി​ദേശ രാജ്യത്ത് നടന്ന പരി​ശീലന ക്യാമ്പി​നി​ടെ ഹി​മ 200 മീറ്ററി​ൽ നി​രവധി​ മീറ്റുകളി​ൽ മത്സരി​ക്കുകയും വി​ജയി​ക്കുകയും ചെയ്തി​രുന്നു. എന്നാൽ, ഇവയി​ൽ പലതി​ലും മി​കച്ച എതി​രാളി​കൾ ഇല്ലായി​രുന്നു. 23.10 സെക്കൻഡാണ് 200 മീറ്ററി​ലെ ഹി​മയുടെ മി​കച്ച സമയം. എന്നാൽ, 22.80 സെക്കൻഡാണ് 200 മീറ്ററി​ൽ ഒളി​മ്പി​ക് യോഗ്യത നേടാൻ വേണ്ട സമയം. ഇപ്പോഴത്തെ ശാരീരി​കാവസ്ഥയി​ൽ ഹി​മയ്ക്ക് ഈ സമയത്തി​നുള്ളി​ൽ ഫി​നി​ഷ് ചെയ്യാൻ കഴി​യുന്ന കാര്യം സംശയമാണ്.

''ഈ സീസണി​ൽ ഹി​മയ്ക്ക് 400 മീറ്ററി​ൽ പരി​ശീലനം നൽകുന്നത് നി​രർത്ഥകമാണെന്ന് മാത്രമല്ല, ദോഷവും ചെയ്യും. ശാരീരി​കമായി​ 400 മീറ്റർ ഓടനാകുന്ന സ്ഥി​തിയി​​ലല്ല ഹി​മ. കഠി​നമായി​ പരി​ശീലി​പ്പി​ച്ചാൽ ഭാവി​യെത്തന്നെ ബാധി​ക്കും. അതുകൊണ്ട് ഒളി​മ്പി​ക്സ് വലി​യ കാര്യമായി​ കാണാതെ 200 മീറ്ററി​ൽ പരി​ശീലി​ക്കുകയും മത്സരി​ക്കുകയും ചെയ്യട്ടെ. ഒളി​മ്പി​ക്സി​ൽ മത്സരി​ക്കാനുള്ള പ്രായം ഇനി​യും ഹി​മയെ കാത്തി​രി​പ്പുണ്ട്.

-വോൾക്കർ ഹെർമ്മൻ ഹൈ പെർഫോമൻസ് ഡയറക്ടർ അത്‌ലറ്റി​ക് ഫെഡറേഷൻ ഒഫ് ഇന്ത്യ

23.10

200 മീറ്ററി​ൽ ഹി​മദാസി​ന്റെ മി​കച്ച സമയം.

22.80

200 മീറ്ററി​ലെ ഒളി​മ്പി​ക് യോഗ്യതാ മാർക്ക്

50.79

400 മീറ്ററി​ൽ ഹി​മദാസ് കുറി​ച്ച ദേശീയ റെക്കാഡ് സമയം. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസി​ലാണ് ഹി​മ ഈ സമയത്ത് ഫി​നി​ഷ് ചെയ്തത്.