കണിയാപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാറിന്റെയും ഐ.എസ്.ഒ സെർട്ടിഫിക്കറ്റിന്റെ പ്രഖ്യാപനവും സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്‌റഫ് സ്വാഗതം പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം ബ്ളോക്ക് മെമ്പർമാരായ ജലജ, കുന്നുംപുറം വാഹിദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കൃഷ്ണൻകുട്ടി, ബുഷു, നവാസ്, സുനിത മെമ്പർമാരായ ജയചന്ദ്രൻ, മുഹമ്മദ് ഷാഫി, കൃഷ്ണൻ, രമേശൻ സെക്രട്ടറി അശോക് തുടങ്ങിയവർ പങ്കെടുത്തു.