gk

1. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ മന്ദിരം?

ലോട്ടസ് ടെമ്പിൾ, ശാന്തിഗിരി ആശ്രമം (പോത്തൻകോട്)

2. കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി?

കാട്ടാക്കട

3. ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ ബാർ കോഡിംഗ് കേന്ദ്രം ആരംഭിച്ച നഗരം?

പുത്തൻതോപ്പ് (തിരുവനന്തപുരം)

4. കേരളത്തിന്റെ തെക്കേയറ്റത്തുള്ള നിയമസഭാ മണ്ഡലം?

പാറശാല

5. കേരളത്തിൽ പൊതുമേഖലയിൽ ആരംഭിച്ച ആദ്യ സിനിമാ തിയേറ്റർ?

കലാഭവൻ (തിരുവനന്തപുരം)

6. കേരളത്തിലെ ആദ്യ മണ്ണ് മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം?

പാറോട്ടുകോണം

7. അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി?

കരമനയാർ

8. ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ?

ബാലരാമപുരം

9. കേരളത്തിലെ ആദ്യ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം?

വിഴിഞ്ഞം

10. കോവളം കവികൾ എന്നറിയപ്പെടുന്നത് ?

അയ്യിപ്പിള്ളയും അയ്യനപ്പിള്ളയും

11. കോവളം കവികളുടെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ ?

ആവാടുതുറ

12. ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ

13. തുമ്പ റോക്കറ്റ് ലോഞ്ചിംഗ് കേന്ദ്രത്തെ ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിച്ചത് എന്ന്?

1968 ഫെബ്രുവരി 2

14. ചലച്ചിത്ര താരങ്ങളായ പ്രേംനസീർ, ഭരത് ഗോപി എന്നിവരുടെ ജന്മസ്ഥലം?

ചിറയിൻകീഴ്

15. വർക്കല പട്ടണത്തിന്റെ ശില്പി ?

അയ്യപ്പൻ മാർത്താണ്ഡപിള്ള

16. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം?

1697

17. തിരുവനന്തപുരം ജില്ലയിലെ ഏക ഹിൽ സ്റ്റേഷൻ?

പൊന്മുടി

18. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അഗസ്ത്യാർകൂടം

19. മതിലകം താളിയോലകളുമായി ബന്ധപ്പെട്ടിരിക്കുന്ന ക്ഷേത്രം?

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം

20. ലോകത്തിൽ ഏറ്റവും കൂടുതൽ സ്‌ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ചടങ്ങ്?

ആറ്റുകാൽ പൊങ്കാല.