ബാലരാമപുരം:കൈതോട്ടുകോണം ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാവും. 25ന് സമാപിക്കും.നാളെ വൈകിട്ട് 5.30ന് ഭജന,​20ന് രാവിലെ 6ന് കൊടിമരം മുറിക്കൽ,​9.45നും 10.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്,​ ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകിട്ട് 3ന് ക്ഷേത്രമാതൃസമിതിയുടെ പതിനൊന്നാം വാർഷിക സമ്മേളനവും ക്ഷേത്രവികസനസമിതിയുടെ ഏഴാമത് വാർഷിക സമ്മേളനവും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ രാജു ഉദ്ഘാടനം ചെയ്യും.നിർദ്ധനർക്കുള്ള അംബുജാ കാരുണ്യനിധി ചികിത്സാ സഹായവിതരണം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.സന്തോഷ് കുമാറും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം സെക്രട്ടറി ഡി.വിജയനും നിർവഹിക്കും,21ന് രാവിലെ 5.30 മുതൽ വൈകിട്ട് 5.30 വരെ അഖണ്ഡനാമജപം,​9ന് നടപ്പറ,​11.30ന് സമൂഹസദ്യ,​രാത്രി 9.30ന് വിശേഷാൽ യാമപൂജ,​ 22ന് രാവിലെ 10.30ന് കലശാഭിഷേകം,​11.30ന് സമൂഹസദ്യ,​ വൈകിട്ട് 5ന് പ്രഭാഷണം,​ 23ന് രാവിലെ 9.30 ന് നാഗരൂട്ട്,​12ന് സമൂഹസദ്യ,​ വൈകിട്ട് 5 ന് ആത്മീയപ്രഭാഷണം,​ 6.30 ന് ഭജന,​ 24 ന് രാവിലെ 11.30 ന് സമൂഹസദ്യ,​ രാത്രി 8 ന് പള്ളിവേട്ട,​ പള്ളിക്കുറുപ്പ്,​ 25 ന് രാവിലെ 4.45 ന് ഇളനീർ അഭിഷേകം,​ 11.30 ന് ആറാട്ട് സദ്യ, വൈകിട്ട് 5 ന് ആറാട്ട് ബലി,​ 6 ന് തിരു:ആറാട്ട്. തുടർന്ന് ആകാശവിസ്മയക്കാഴ്ച്,​ ആറാട്ട് കലശാഭിഷേകം,​പുഷ്പാഭിഷേകം എന്നിവ നടക്കും.