നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി കേന്ദ്രസമിതി യോഗം സമിതി ചെയർമാൻ എസ്.ആർ. തങ്കരാജ് ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ പി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഫാ.ഡി.ക്രിസ്തുദാസ് മുഖ്യപ്രഭാഷണം നടത്തി.നെയ്യാറ്റിൻകര,കാട്ടാക്കട താലൂക്കുകൾ
കൂട്ടിചേർത്ത് നെയ്യാറ്റിൻ- കര ജില്ല രൂപീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ഈ ആവശ്യവുമായി സമിതി സമാഹരിച്ച 1 ലക്ഷം ഒപ്പ് മുഖ്യമന്ത്രിക്ക് തൽകുവാനും തീരുമാനിച്ചു.ഡോ.സി.വി.ജയകുമാർ,അഡ്വ.ആർ.ടി.. പ്രദീപ്, കൈരളി ജി. ശശിധരൻ,ഇരുവൈക്കോണം ആർ.ചന്ദ്രശേഖരൻ,നെയ്യാറ്റിൻകര ജയചന്ദ്രൻ,ആഞ്ജലിക്കോണം സനൽ,ആർ.ജയകുമാർ,അമരവിള എൽ.സതികുമാരി,വെൺകുളം ബാലൻ,പത്മകുമാർ കൊറ്റാമം ശോഭനദാസ്,ഭുവനചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.