woman-death

മോസ്‌കോ: തീറ്റമത്സരത്തിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങി ഇരുപത്തിമൂന്നുകാരിക്ക് ദാരുണാന്ത്യം. മോസ്കോയിലെ കിൽഫിഷ് എന്ന ബാറിലാണ് സംഭവം. മൂന്ന് കേക്കുകൾ ഒറ്റയടിക്ക് അകത്താക്കാൻ ശ്രമിച്ചതാണ് പ്രശ്നമായത്. ശ്വാസം തടസം അനുഭവപ്പെട്ട യുവതി തൽക്ഷണം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

പാരമെഡിക് വിദ​ഗ്ധയായ അലക്‌സാണ്ട്ര യുദീനയാണ് മരിച്ചത്. മത്സരത്തിൽ പങ്കെടുക്കാനാണ് യുദീന സുഹൃത്തുക്കൾക്കൊപ്പം ബാറിലെത്തിയത്. യുദീനയെ കൂടാതെ മറ്റ് രണ്ട് പേരുംകൂടി മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. തീറ്റ മത്സരം ആരംഭിച്ചതോടെ പ്ലേറ്റിൽ അടുക്കിവച്ചിരിക്കുന്ന കേക്കുകളിൽ ഒന്ന് യുദീന ആദ്യം തീന്നു തീർത്തു. ഇതിന് പിന്നാലെ ബാക്കി രണ്ട് കേക്കുകൾ ഒരുമിച്ച് അകത്താക്കാൻ ശ്രമിച്ചതോടെയാണ് കേക്ക് തൊണ്ടയിൽ കുടങ്ങിയത്.


കേക്ക് തൊണ്ടിയിൽ കുരുങ്ങി ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് ഡോക്ടർമാർ പറ‍ഞ്ഞു. അതേസമയം, ആറുമാസമായി യുദീന ലുക്കീമിയയ്ക്ക് ചികിത്സ തേടുകയാണെന്ന് അടുത്ത സുഹൃത്തുകൾ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.

അടുത്തിടെ കേക്ക്തീറ്റ മത്സരത്തിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങി ഒരു സ്ത്രീ മരിച്ചിരുന്നു.