തിരുവനന്തപുരം : ശാരീരിക വെെകല്യമുള്ളവരുടെ ആദ്യാ കേരള സ്റ്റേറ്റ് പാരാലിമ്പിക്ക് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 21ന് വെെകിട്ട് 5ന് അവസാനിക്കും. 24ന് എറണാകുളം കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിലാണ് ചാമ്പ്യൻഷിപ്പ്.40 ശതമാനമോ കൂടുതലോ വെെകല്യമുള്ള ഓർത്തോപീഡിക്, ഡാർഫ്, സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിൽ ഉള്ളവരായിരിക്കണം. 7 മുതൽ 54 വയസു വരെയുള്ളവർക്ക് പല വിഭാഗങ്ങളിലായി മത്സരിക്കാം. വിവരങ്ങൾക്ക് ഫോൺ : 7025224687,9809921065.