തിരുവനന്തപുരം:അപ്രതീക്ഷിതമായി ജലവിതരണം മുടങ്ങിയതിൽ വലഞ്ഞ് നഗരവാസികൾ.അരുവിക്കരയിൽ നിന്ന് വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനിലെ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അറ്റകുറ്റപണി വേണ്ടിവന്നതിനാലാണ് ഇന്നലെ വൈകിട്ട് നാല് മുതൽ രാത്രി 10 വരെ ജലവിതരണം തടസപ്പെട്ടത്.തിരുമല,പി.ടി.പി നഗർ,മരുതംകുഴി,പാങ്ങോട്,കാഞ്ഞിരംപാറ,വട്ടിയൂർക്കാവ്, കാച്ചാണി,നെട്ടയം,മലമുകൾ,കുലശേഖരം,വലിയവിള,കൊടുങ്ങാനൂര്,കുണ്ടമൺഭാഗം,പുന്നയ്ക്കാമുഗൾ, മുടവൻമുഗൾ,പൂജപ്പുര,കരമന,നേമം,വെള്ളായണി,പാപ്പനംകോട്,തൃക്കണ്ണാപുരം,കൈമനം,കരുമം,കാലടി, നെടുങ്കാട്,ആറ്റുകാൽ,ഐരാണിമുട്ടം,വള്ളക്കടവ്,കുര്യാത്തി,ചാല,മണക്കാട്,കമലേശ്വരം,അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി,വലിയതുറ,ശ്രീവരാഹം,മുട്ടത്തറ,തിരുവല്ലം,നെല്ലിയോട് എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങിയത്. ഇന്ന് രാവിലെയോടെ ജലവിതരണം പൂർവസ്ഥിതിയിലെത്തും.