കല്ലമ്പലം: ചാത്തൻപാറ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവം 20ന് തുടങ്ങി 26ന് സമാപിക്കും. 20ന് രാവിലെ പ്രത്യേക പൂജകൾക്ക് പുറമേ 7.55ന് കാപ്പുകെട്ടി കുടിയിരുത്ത്, തോറ്റംപാട്ട് ആരംഭം. 23ന് ഉച്ചയ്ക്ക് 1ന് ചാത്തൻപറ സദ്യ. 25ന് രാവിലെ 9.30ന് സമൂഹ പൊങ്കാല. 26ന് വൈകിട്ട് 3.30ന് ഘോഷയാത്ര പുറപ്പെടൽ.