chenkal-temple

പാറശാല: സകല ജാതി ,മതസ്ഥരെയും ഉൾക്കൊള്ളുന്ന സാംസ്കാരിക കേന്ദ്രങ്ങളാകണം ക്ഷേത്രങ്ങളെന്നും മഹേശ്വരം ശിവപാർവതി ക്ഷേത്രം അതിന് മാതൃകയാണെന്നും മന്ത്രി ജി.സുധാകരൻ . മൂന്നാമത് അതിരുദ്രത്തോടൊപ്പം ശിവരാത്രി മഹോത്സവം നടക്കുന്ന ശിവപാർവതി ക്ഷേത്രത്തിൽ കവി സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകം ഒരു കുടുംബമാണെന്ന തത്വം ഉൾക്കൊള്ളുന്ന രാജ്യമാണ് ഭാരതം. ആയതിനാൽ മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലാവരുത് വിശ്വാസമെന്നും മന്ത്രി പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കവികളായ എൻ.എസ്.സുമേഷ് കൃഷ്ണൻ, ജയേഷ് വ്ലാത്താങ്കര, ഹരിശ്ചന്ദ്രബാബു കാട്ടാക്കട, മധു വണ്ടന്നൂർ, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി.മഞ്ചവിളാകം ജയൻ എന്നിവർ സംസാരിച്ചു.പ്രോഗ്രാം കൺവീനർ വി.കെ.ഹരികുമാർ സ്വാഗതവും ഉപദേശക സമിതി അംഗം കെ.പി.മോഹനൻ കൃതജ്ഞതയും പറഞ്ഞു.