അരുവിപ്പുറം:അരുവിപ്പുറം പ്രതിഷ്ഠയുടെ വാർഷികവും മഹാശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ഉത്സവത്തിന്റെ എട്ടാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അരുവിപ്പുറത്തെത്തും. ഗുരുവിന്റെ അരുവിപ്പുറം സന്ദേശം ഇന്നത്തെ ആവശ്യകത എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം

ഉദ്ഘാടനം ചെയ്യും.വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം പറയും.ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി
വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും.മന്ത്രി കടകംപള്ളി സരേന്ദ്രൻ,കെ.സി.വേണഗോപാൽ എന്നിവർ മുഖ്യാതിഥികളാകും.അടൂർ പ്രകാശ് എം.പി,സി.കെ.ഹരിന്ദ്രൻ എം.എൽ.എ,അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്,സ്വാമി വിശാലനന്ദ എന്നിവർ സംസാരിക്കും.