ആറ്റിങ്ങൽ:കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്ര ഉത്സവവും ഭാഗവത സപ്താഹവും 21ന് ആരംഭിക്കും. രാവിലെ 6ന് ഗണപതി ഹോമം,​വൈകിട്ട് 3.30 മുതൽ ഭാഗവത സപ്താഹ യജ്ഞാരംഭം,​തിരുവാതിര തിരുനാൾ ലക്ഷ്മീഭായി നാലപ്പാട്ട് തമ്പുരാട്ടി ഭദ്ര ദീപം തെളിയിക്കും,22ന് രാവിലെ 6.30ന് ഭദ്രദീപ പ്രതിഷ്ഠ,​ഉച്ചയ്ക്ക് 12ന് അന്നദാനം,​രാത്രി 8ന് മലർവാടി കലാപരിപാടികൾ,​23ന് രാത്രി 8ന് നൃത്ത നൃത്യങ്ങൾ,24ന് രാത്രി 8.30ന് നൃത്ത വിസ്മയം,​25ന് രാത്രി 8.30ന് നൃത്ത സാഗരം,​26ന് രാത്രി 8ന് വയലിൽ ഫ്യൂഷൻ,​ 27ന് രാത്രി 8ന് നൃത്ത വിസ്മയം 28ന് രാത്രി 7ന് മേജർ‌സെറ്റ് കഥകളി( കഥ : ദുര്യോധന വധം,​)​ 28ന് രാവിലെ 10.30 ന് സമൂഹ സദ്യ,​രാത്രി 7ന് താലപ്പൊലിയും വിളക്കും,തുടർന്ന് ശിങ്കാരി മേളം.