വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ സുരക്ഷാവേലി ഇടിച്ച് തകർത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കിളിമാനൂർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാർ നിയന്ത്രണംവിട്ട് സുരക്ഷാവേലിയിൽ ഇടിക്കുകയായിരുന്നു. കാറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.