പാറശാല: കുന്നത്തുകാൽ യു.പി.എസിൽ പാറശാല ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോത്സവം കുന്നത്തുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സജിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുജീർ, പാറശാല എ.ഇ.ഒ സെലിൻ ജോസഫ്, എസ്.എം.സി ചെയർമാൻ പി. രാഘവൻപിള്ള, എസ്. രാജു, സോമശേഖരൻ നായർ, ട്രെയ്നർ എസ്. അജികുമാർ, പ്രഥമാദ്ധ്യാപിക സി.വി. സനൽകുമാരി, അദ്ധ്യാപകരായ സന്തോഷ് കുമാർ, അജിൻസ്, അനിൽകുമാർ വിദ്യാർത്ഥി പ്രതിനിധി കുമാരി കീർത്തന, സോന, ആനന്ദ് എസ്. ലാൽ എന്നിവർ സംസാരിച്ചു. ശാസ്ത്ര പരീക്ഷണം,നാടകീകരണം,
കഥാ-കവിതാവതരണം, പോർട്ട് ഫോളിയോ പതിപ്പുകൾ എന്നിവയുടെ പ്രദർശനവും നടത്തി.
പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുത്തു.