ആറ്റിങ്ങൽ: വാലികോണം ഭദ്രകാളി ക്ഷേത്ര ഉത്സവം ഇന്നുമുതൽ ആരംഭിക്കും.രാവിലെ 5.30 ന് ഗണപതി ഹോമം,​ തുടർന്ന് സോപാന സംഗീതം,​ വൈകിട്ട് 7 ന് കൊടിയേറ്റ്. തുടർന്ന് കാപ്പുകെട്ടും തോറ്റംപാട്ടും. തുടർന്ന് ലഘു ഭക്ഷണം,​ 20ന് പകൽ 11.30 മുതൽ അന്നദാനം,​രാത്രി 8ന് ഭഗവതി സേവ,​തുടർന്ന് നാടകം. 21ന് പകൽ 11.30 മുതൽ അന്നദാനം,​രാത്രി 7ന് നൃത്ത നൃത്യങ്ങൾ,​ 11.30 മുതൽ സിനിമാ പ്രദർശനം,​ 22 ന് രാത്രി 7 ന് നാടകം. 23 ന് പകൽ 11.30 മുതൽ അന്നദാനം,​ വൈകിട്ട് 5 ന് ആഭരണ ഘോഷയാത്ര,​ രാത്രി 7.30 ന് മാലപ്പുറം പാട്ട്,​ 8 .30ന് സദ്യ,​ 24 ന് രാവിലെ 11.30 മുതൽ അന്നദാനം,​രാത്രി 7ന് നാടകം,25ന് രാവിലെ 9.30ന് നാഗരൂട്ടും പുള്ളുവൻ പാട്ടും,11.30 മുതൽ അന്നദാനം, 26ന് രാവിലെ 8 മുതൽ പറയ്ക്ക് എഴുന്നള്ളത്ത്,​11.30 മുതൽ അന്നദാനം,​രാത്രി 7 മുതൽ നാടകം. 27 ന് രാവിലെ 8.30ന് സമൂഹ പൊങ്കാല,​11,​30 മുതൽ അന്നദാന സദ്യ,​ രാത്രി 9 മുതൽ മെഗാ ഷോ.