സമ്മതപത്രം സമർപ്പിക്കണം
കേരള സിവിൽ പൊലീസ് വകുപ്പിൽ കാറ്റഗറി നമ്പർ 389/19, 390/19 വിജ്ഞാപന പ്രകാരം സബ് ഇൻസ്‌പെക്ടർ (ട്രെയിനി) തസ്തികയിലേക്ക് മിനിസ്റ്റീരിയൽ, കോൺസ്റ്റാബുലറി വിഭാഗങ്ങളിൽ നിന്നും ഒന്നിലധികം കാറ്റഗറികളിൽ അപേക്ഷിച്ചവർ അപേക്ഷ ഏതെങ്കിലുമൊരു കാറ്റഗറിയിൽ മാത്രം പരിഗണിക്കുന്നതിനായി നിശ്ചിത മാതൃകയിലുളള സമ്മതപത്രം പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. സമ്മതപത്രത്തിന്റെ മാതൃക വെബ്‌സൈറ്റിൽ ലഭിക്കും.
അഭിമുഖം
കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിൽ കാറ്റഗറി നമ്പർ 229/2017 വിജ്ഞാപന പ്രകാരം സീനിയർ സൂപ്രണ്ട്/ഇൻസ്‌പെക്ടർ/ഡെവലപ്‌മെന്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ (പട്ടികവർഗക്കാർക്ക് മാത്രം) തസ്തികകളിലേക്ക് 26 ന് രാവിലെ 11 നും 27 ന് രാവിലെ 8.30 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, ഐഡന്റിറ്റി (ആധാർ) എന്നിവ തെളിയിക്കുന്നതിനുളള അസൽ രേഖകൾ സഹിതം ഹാജരാകണം.