നെടുമങ്ങാട്: ആറ്റിൻപുറം ശ്രീദുർഗാദേവി ക്ഷേത്രത്തിൽ രേവതി മഹോത്സവം 21 മുതൽ 27 വരെ നടക്കും. 21ന് രാവിലെ 8ന് കൊടിമരഘോഷയാത്ര,വൈകിട്ട് 3ന് മേൽ തൃക്കൊടിയേറ്റ്, 6ന് കാപ്പുകെട്ടി കുടിയിരുത്തി ഭദ്രകാളിപ്പാട്ട് ആരംഭം, രാത്രി 7ന് ഭക്തിഗാനസുധ. 22ന് രാവിലെ 6.15ന് ഉദയാസ്‌തമനപൂജ ആരംഭം, വൈകിട്ട് 5.45ന് സമൂഹനീരാഞ്ജനം. 23ന് രാവിലെ 8ന് മൃത്യുഞ്ജയഹോമം,11ന് സമൂഹസദ്യ, വൈകിട്ട് 6ന് മാലപ്പുറംപാട്ട്,7ന് നാമാർച്ചന -മാനസജപമലരി. 24ന് രാവിലെ 8ന് പ്രഭാതഭക്ഷണം,8.15ന് നവഗ്രഹപൂജ. 25ന് രാവിലെ 8ന് പ്രഭാതഭക്ഷണം,ഉച്ചയ്ക്ക് 1ന് കൊന്ന് തോറ്റംപാട്ട്, വൈകിട്ട് പൂത്തിരിമേളം,രാത്രി 8ന് നാടകം. 26ന് രാവിലെ 8ന് നവഗം,പഞ്ചഗവ്യം,വൈകിട്ട് 6ന് പുഷ്‌പാഭിഷേകം,27ന് രാവിലെ 9ന് സമൂഹപൊങ്കാല,9.15ന് ഭജന,പ്രഭാഷണം,പ്രഭാതഭക്ഷണം,11.30ന് പൂത്തിരിമേളം, വൈകിട്ട് 3ന് ഉരുൾനേർച്ച,5ന് കുത്തിയോട്ടം ഘോഷയാത്ര,രാത്രി 10ന് നാടൻപാട്ട് ദൃശ്യാവിഷ്കാരം,11ന് നീരാട്ട്, താലപ്പൊലി,തേരുവിളക്ക്.