നെടുമങ്ങാട്: കോതകുളങ്ങര ശ്രീചെമ്പൻകോട് ദേവീക്ഷേത്രത്തിൽ 8-ാമത് പ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും 20 മുതൽ 26 വരെ നടക്കും. ദിവസവും രാവിലെ 6ന് മഹാഗണപതിഹോമം. 20ന് വൈകിട്ട് 5.15ന് സർവൈശ്വര്യ പൂജയ്ക്ക് ശേഷം ചെണ്ടമേളത്തിന്റെ അകമ്പടിയിൽ തൃക്കൊടിയേറ്റ്,വൈകിട്ട് 7ന് ചാക്യാർകൂത്ത്. 21ന് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭഗവത്ഗീത മനഃപാഠ പാരായണ യജ്ഞം. 22ന് രാവിലെ 7ന് ദേവി ഭാഗവത പാരായണം,വൈകിട്ട് 5.30ന് അമ്മയ്ക്ക് നാരങ്ങാവിളക്ക് സമർപ്പണം. 23ന് വൈകിട്ട് 6.30ന് കുങ്കുമാഭിഷേകം,രാത്രി 8ന് കഥാപ്രസംഗം. 24ന് രാവിലെ 10ന് നഗർക്ക് നൂറുംപാലും,രാത്രി 7ന് ആത്മീയ പ്രഭാഷണം, 8ന് നൃത്തസന്ധ്യ. 25ന് രാവിലെ 8ന് പറയെടുപ്പ്,വൈകിട്ട് 4ന് പുറത്തെഴുന്നള്ളത്ത് ഘോഷയാത്രയും നിറപറയെടുപ്പും. 26ന് രാവിലെ 9ന് പിറന്നാൾകാഴ്ച സമർപ്പണം, 9.30ന് സമൂഹപൊങ്കാല,12ന് സമൂഹസദ്യ,4.30ന് ഉരുൾ,രാത്രി 7ന് പൂത്തിരിമേളം,8.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.