തിരുവനന്തപുരം: . കേരളത്തിലെ റോഡുകളിലെ ട്രാഫിക് ലംഘനങ്ങൾ കണ്ടുപിടിക്കുന്ന ചുമതലയും സ്വകാര്യ കമ്പനിയെ ഏല്പിക്കാൻ സർക്കാർ നീക്കം നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
180 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതി പ്രകാരമായിരുന്നു ഇത്. ഉപകരണങ്ങൾ സ്വകാര്യ കമ്പനി ഘടിപ്പിക്കുകയും പൊലീസ് ഈടാക്കുന്ന പിഴയുടെ 90 ശതമാനവും കമ്പനിക്ക് നൽകുകയും ചെയ്യും. പൊലീസ് വകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് വിവാദമായതോടെ , കരാറിൽ ഒപ്പിടൽ ഡി.ജി.പി മാറ്റിവച്ചിരിക്കുകയാണ് .അല്ലെങ്കിൽ , മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ പദ്ധതി ഇതിനകം പ്രാവർത്തികമായേനെ. ബ്രിട്ടീഷുകാർ നികുതി പിരിക്കാനേല്പിച്ചത് പോലെ പുതിയ തുക്കിടി സായ്പുമാരെ സർക്കാർ വേഷം കെട്ടിച്ച് ഇറക്കിയിരിക്കുകയാണ്..പൊലീസ് വകുപ്പിലെ ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ട്രാഫിക് പദ്ധതി :
സ്പീഡ് ലിമിറ്റ് വയലേഷൻ കാമറ-350
റെഡ് ലൈറ്റ് വയലേഷൻ കാമറ-30
ഹെൽമറ്റില്ലാത്തത് കണ്ടുപിടിക്കുന്ന കാമറ-100
നിയമലംഘനം കണ്ടെത്തി പൊലീസിനെ ഏല്പിക്കും.
പൊലീസ് ഈടാക്കുന്ന പിഴയുടെ 90 % കമ്പനിക്ക് .
കരാർ 10 വർഷത്തേക്ക്.
മറ്റ് ആരോപണങ്ങൾ:
സർക്കാർ സ്ഥാപനമായ സിഡ്കോ കിട്ടുന്ന പിഴയുടെ 40 ശതമാനം സർക്കാരിന് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും,ചെറുകിട സ്ഥാപനമായ പാപ്പനംകോട്ടെ മിഡിയട്രോണിക്സിന് കരാർ നൽകി,
വിവാദമായ സിംസ് പ്രോജക്ടിന്റെ പിന്നിലുള്ള ഗാലക്സോണിന് കൊള്ളലാഭം നേടാൻ കെൽട്രോൺ വഴി മീഡിയട്രോണിക്സ് കമ്പനിയെ മുൻ നിറുത്തിയുള്ള തട്ടിപ്പ്.