ചിറയിൻകീഴ്: എ.എം.എ.എസ്.സിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സദസ് നടന്നു. പ്രസിഡന്റ് വ്യാസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാഗി അശോകൻ എഴുതിയ കഥ വായിച്ചു. തുഷാര, ഹരിതാമനു എന്നിവർ കവിത ആലപിച്ചു. ഭൂമിക്കൊരു ചരമഗീതം എന്ന ഒ.എൻ.വിയുടെ കവിത അവതരിപ്പിച്ചുകൊണ്ട് നോവലിസ്റ്റ് കരവാരം രാമചന്ദ്രൻ മുഖ്യപ്രഭാഷണവും കവിയും ചെറുകഥാകൃത്തുമായ കെ. രാജചന്ദ്രൻ അനുബന്ധ പ്രഭാഷണവും നടത്തി. സെക്രട്ടറി ഡാജിഷ് മോഹൻ, ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.