വെള്ളറട: വെള്ളറട ശ്രീനാരായണപുരം ലോകനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. ഉത്സവ കമ്മിറ്റി ചെയർമാൻ ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ടി. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. വി.ടി. രമ, വൈ.എസ്. കുമാർ തുടങ്ങിയവർ സംസാരിച്ചു. സുനിൽകുമാർ സ്വാഗതവും ജി. ബിനു നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 7ന് മഹാസുദർശന ഹോമം, 9.30ന് നവഗം പഞ്ചഗവ്യം, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, രാത്രി 7ന് കവിയരങ്ങ്, രാത്രി 9.30ന് ഗാനമേള,