നെയ്യാറ്റിൻകര: ജനറൽ ആശുപത്രിയിൽ പ്രവർത്തന സജ്ജമാക്കിയ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നാളെ വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനാകുന്ന യോഗത്തിൽ , കെ.കെ.ശൈലജ മുഖ്യ അതിഥിയായിരിക്കും.
കെ.ആൻസലൻ എം.എൽ.എ സ്വാഗതം ആശംസിക്കും. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, എൻ.എച്ച്.എം.സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കേൽക്കർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.നവജോദ് ഖോസ, ഹെൽത്ത് ഡയറക്ടർ ഡോ.ആർ.എൽ.സരിത, കാരുണ്യ ബെനവലന്റ് ഫണ്ട് മാനേജർ റ്റി.എം.ജോർജ്ജ്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.റ്റി. ബീന, സൗമ്യ ഉദയൻ ,എൽ ക്രിസ്തുദാസ് ,ബെൻസി ജയചന്ദ്രൻ ,നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.വത്സല, സ്കൂൾ പ്രിൻസിപ്പൽ ജെ .ജോയി ജോൺസ്, പി.ടി.എ.പ്രസിഡന്റ് പി മധുകുമാരൻ നായർ തുടങ്ങിയവർ സംസാരിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ കൃതജ്ഞത പറയും.