കാട്ടാക്കട:കളക്ടർ കെ.ഗോപാലകൃഷ്ണന്റെ പരാതി പരിഹാര അദാലത്ത് കാട്ടാക്കട താലൂക്ക് ഓഫീസിൽ നടന്നു.വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച 182 പരാതികളിന്മേൽ എത്രയുംവേഗം തീർപ്പുകൽപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 68 അപേക്ഷകൾ തീർപ്പാക്കി.റവന്യു വകുപ്പുമായി ബന്ധപ്പെട്ട 65 അപേക്ഷകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 36 അപേക്ഷകളും പൊലീസ്,ഇറിഗേഷൻ,കെ.എസ്.ഇ.ബി എന്നവയുമായി ബന്ധപ്പെട്ട് രണ്ട് അപേക്ഷകൾ വീതവും ലഭിച്ചു.