fff

നെയ്യാറ്റിൻകര: ധനുവച്ചപുരം പലവ കുളങ്ങര മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവാരംഭം കുറിച്ചുള്ള സംസാരിക സമ്മേളനം പ്രൊഫ.ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.

ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആനന്ദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബിന്ദു, യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ ക്ഷേത്ര കൺവീനർ അഡ്വ. സുഭിലാൽ എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര ചെയർമാൻ പത്മകുമാർ സ്വാഗതവും യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.