തിരുവനന്തപുരം:കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും കാട്ടാക്കട എം.എൽ.എയും സംയുക്തമായി കാട്ടാക്കട നിയോജകമണ്ഡലത്തിലെ ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഏകദിന സെമിനാർ നടത്തും.കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ കോളേജ് ആഡിറ്റോറിയത്തിൽ 22ന് രാവിലെ 9.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സെമിനാർ ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കേരള നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായർ,കേരള ഓപ്പൺ യൂണിവേഴ്സിറ്റി സ്‌പെഷ്യൽ ഓഫീസർ ഡോ.ജെ.പ്രഭാഷ്, കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ എന്നിവർ ക്ലാസെടുക്കും.