പാറശാല: വ്യാജ വിൽപന കരാറിലൂടെ ബന്ധുവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച ആൾ കോടതി നടപടികളെ തുടർന്ന് അറസ്റ്റിലായി.കെ.എസ്.ഇ.ബി ജീവനക്കാരനും കൊറ്റാമം സ്വദേശിയുമായ മധുസൂദനൻ (53) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി ദമയന്തിയുടെ ഉടമസ്ഥയിലുള്ള കൊറ്റാമം ജംഗ്‌ഷനിലെ ആറുസ്ഥലവും വീടുമാണ് ഇയാൾ സ്വന്തമാക്കാൻ ശ്രമിച്ചത്. പരാതിക്കാരിയുടെ വീട്ടിൽ വാടകയ്ക്കുതാമസിച്ച ഇയാൾ പിന്നീട് വ്യാജ വിൽപന കരാർ പ്രകാരം പണം പറ്റിയശേഷം വസ്തു കൈമാറ്റം ചെയ്യുന്നില്ലെന്ന കാണിച്ച് കോടതിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കരാർ വ്യാജമാണെന്ന് കോടതി കണ്ടെത്തിതോടെ ഇയാൾ ഒളിവിൽപ്പോയി . പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അഞ്ച് മാസം മുൻപ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. വ്യാജ കരാർ തയാറാക്കാൻ സഹായിച്ച ആധാരം എഴുത്തുകാർ ഉൾപ്പടെ നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.