തിരുവനന്തപുരം:മത്സ്യത്തൊഴിലാളികൾക്ക് ഭവന നിർമാണത്തിനുള്ള പുനർഗേഹം പദ്ധതി പ്രകാരം ജില്ലയിൽ 155 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനുള്ള വില നിർണയിച്ചു.കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ മോണിറ്ററിംഗ് സമിതിയാണ് ന്യായ വില നിർണയിച്ചത്.പൂവാർ,വലിയതുറ,അഞ്ചുതെങ്ങ്, കായിക്കര,മാമ്പള്ളി,പൂന്തുറ,നെടുംങ്കണ്ടം,വെട്ടൂർ,ചിലക്കൂർ മത്സ്യ ഗ്രാമങ്ങളിലെ ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുക.60,000 മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് സെന്റിന് വിലയായി അംഗീകരിച്ചത്.
നാല് ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും ആറ് ലക്ഷം രൂപ ഭവന നിർമ്മാണത്തിനുമാണ് നൽകുന്നത്.ഭൂമി വാങ്ങാൻ നാല് ലക്ഷം രൂപയിൽ താഴെ ചെലവാകുന്നവർക്ക് ബാക്കി തുക ഭവന നിർമ്മാണത്തിന് ലഭിക്കും.