പാലോട്: പച്ച ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ കലശപൂജ ഇന്ന് മുതൽ തന്ത്രി താഴമൺമഠം കണ്ഠര് രാജീവരുടെയും മേൽശാന്തി പച്ചയിൽ മഠം സുബ്രഹ്മണ്യൻ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തുമെന്ന് ഭാരവാഹികളായ എ. ഗിരി, എസ്.എസ്. ജ്യോതിഷ് കുമാർ, എസ്. ഷിബുകുമാർ എന്നിവർ അറിയിച്ചു. ദിവസവും രാവിലെ ഗണപതി ഹോമം, ഉഷപൂജ, ദീപാരാധന, ഗണപതി പൂജ, അത്താഴപൂജ. ഇന്ന് രാവിലെ 5.30ന് ആചാര്യവരണം. നാളെ രാവിലെ 5.30ന് ബിംബ ശുദ്ധി, കലശ പൂജകൾ. വൈകിട്ട് 5ന് ജലദ്രോണീ പൂജ, കർക്കരീ കലശപൂജ, ബ്രഹ്മകലശപൂജ, പരികല ശപൂജ, അധിവാസ ഹോമം. 21ന് രാവിലെ 9.14ന് മേൽ 9.39ന് അകമുള്ള മുഹൂർത്തത്തിൽ അഷ്ടബന്ധ കലശപൂജ. തുടർന്ന് സോപാന സംഗീതം, പ്രസന്ന പൂജ, ദീപാരാധന, അന്നദാനം എന്നിവയും ഉണ്ടാകും.