നെയ്യാറ്റിൻകര: കീഴ്ക്കൊല്ല യോഗീശ്വരപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ ശിവരാത്രി മഹോത്സവം 21ന് വെള്ളിയാഴ്ച നടക്കും. രാവിലെ 5ന് നിർമ്മാല്യം, ഗണപതിഹോമം, 6ന് ശിവ ഹാലാസ്യ പാരായണം, 7ന് പ്രഭാത ഭക്ഷണം, 11ന് ആഞ്ജനേയപൂജ, ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8ന് ഒന്നാം യാമപൂജ, 11ന് രണ്ടാം യാമപൂജ, 3ന് നവകലശപൂജ, 4ന് നാലാം യാമപൂജ. 22ന് രാവിലെ 6ന് ദീപാരാധനയോടെ ശിവരാത്രി മഹോത്സവം സമാപിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ജെ. സുരേന്ദ്രൻ അറിയിച്ചു.