കിളിമാനൂർ: തട്ടത്തുമല കൈലാസം ശക്തി ഗണപതി ക്ഷേത്രത്തിലെ ഉത്തൃട്ടാതി ഉത്സവം 20ന് തുടങ്ങി 26ന് സമാപിക്കും. 20ന് ഉത്സവത്തോടനുബന്ധിച്ച് തിരുവല്ലം പൂർണ ശ്രീ ബാലികാസദനത്തിൽ അന്നദാനം, രാത്രി 7.30 ന് ആദ്ധ്യാത്മിക പ്രഭാഷണം -രാജൻമലനട, 8 ന് നാടൻപാട്ട് - കളിയാട്ടക്കാലം, 21ന് മിത്രാനന്ദപുരം ബാലാശ്രമത്തിൽ അന്നദാനം, രാത്രി 7.30ന് കിരാതമൂർത്തിക്ക് വിശേഷാൽ പൂജ, 7.15ന് വിഷ്വൽ സ്റ്റേജ് ഷോ-ഭാവത് ഗീത, 9.45 ന് നൃത്തസന്ധ്യ, 10.30 മുതൽ ഭജനാമൃതം -ശിവരാത്രി ഉപവാസവും, സമൂഹ നാമജപയജ്ഞവും, 22 ന് രാവിലെ 8.45ന് വൃക്ഷ പൂജ, രാത്രി 7.15ന് പ്രഭാഷണം -പുത്തൂർ സതീഷ്, 8.30 മുതൽ ഗീതാ പാരായണം, 8.45ന് സംഗീതാർച്ചന, 23 ന് രാവിലെ 8.15ന് ഗണേശ സഹസ്രനാമാർച്ചന, 12.30 മുതൽ കഞ്ഞിസദ്യ,6.30ന് അപ്പം മൂടൽ, രാത്രി 7.15ന് പ്രഭാഷണം: വെങ്ങാനൂർ ഗോപകുമാർ, 8.30 ന് നൃത്തോത്സവം, 24 ന് രാവിലെ 9 ന് ഗോപൂജ, 12.30ന് അന്നദാനം, 6 ന് പൂമൂടൽ, രാത്രി 7.15ന് കുടുംബ സംഗമം, - പ്രൊഫ. വി.ടി. രമ, 8.30 ന് ഓട്ടൻതുള്ളൽ, 25 ന് രാവിലെ 6 മുതൽ അഖണ്ഡനാമജപം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 7.15ന് പ്രഭാഷണം- ഉണ്ണികൃഷ്ണൻ സംസ്ക്കാർ ഭാരതി, 8.30 മുതൽ സോപാനസംഗീതം -ഞെരളത്ത് ഹരിഗോവിന്ദൻ, 26 ന് രാവിലെ 7 ന് ഗീതാഞ്ജലി, 7.15 കൊഴുക്കട്ട പൊങ്കാല സമർപ്പണം, വൈകിട്ട് 5.30ന് എഴുന്നള്ളത്തും താലപ്പൊലിയും വിളക്കും, 5.45ന് ധർമ്മ സംഗമം - ഉദ്ഘാടനം അലി അക്ബർ, 9 ന് നൃത്തനാടകം -ദേവായനം.