കിളിമാനൂർ: ജില്ലാ മെഡിക്കൽ ഓഫീസ്, കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രം, അsയമൺ പി.എച്ച്.സി, പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്തി കേരളയുടെ ഭാഗമായി കിളിമാനൂരിലും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകൾ, ബേക്കറി, ഭക്ഷണശാല, മാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പകർച്ചവ്യാധി ഉണ്ടാകാൻ സാദ്ധ്യതയുള്ളതും, വൃത്തി ഹീന സാഹചര്യത്തിൽ സ്ഥിതി ചെയ്യുന്നതുമായ രണ്ട് ഹോട്ടലുകൾ അടച്ച് പൂട്ടുകയും പന്ത്രണ്ട് സ്ഥാപനങ്ങൾക്ക് നിയമപരമായ നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ് അഭയൻ, കിളിമാനൂർ സി.എച്ച്.സി.മെഡിക്കൽ ഓഫിസർ സുധീർ ജേക്കബ്, കേശവപുരം സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽ റഹിം, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.