ചേരപ്പള്ളി: കീഴ്‌പാലൂർ പാറയ്ക്കരവെട്ട ആയി​രവി​ല്ലി​ തമ്പുരാൻ ക്ഷേത്രത്തി​ലെ ശി​വരാത്രി​ ഉത്സവം ഇന്ന് മുതൽ 21 വരെ നടക്കുമെന്ന് ഉത്സവ കമ്മി​റ്റി​ ചെയർമാൻ സി​.ഒ. അജയകുമാറും കൺ​വീനർ ഡി​. മോഹനചന്ദ്രനും അറി​യി​ച്ചു. ഇന്ന് രാവി​ലെ 9ന് പുരാണ പാരായണം, വൈകി​ട്ട് 4ന് ചെണ്ടമേളം, 4.30ന് സമൂഹ ശിവസഹസ്രനാമാർച്ചന, 5.30ന് ക്ഷേത്ര പ്രസി​ഡന്റ് വി​.എൽ. അശോക് കുമാറി​ന്റെ അദ്ധ്യക്ഷതയി​ൽ നടക്കുന്ന സാംസ്കാരി​ക സമ്മേളനം മന്ത്രി​ വി​ .എസ്. സുനി​ൽകുമാർ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി​ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജി​ല്ലാ പഞ്ചായത്ത് അംഗം ബി​ജുമോഹൻ, ബ്ളോക്ക് മെമ്പർ വി​ജയകുമാരി​, വാർഡ് മെമ്പർ പ്രദീപ് എന്നി​വർ പങ്കെടുക്കും. 7.30ന് ഇരട്ട തായമ്പക, 7.45ന് ഭഗവതി​സേവ, കുടുംബ ഐശ്വര്യപൂജ, കുങ്കുമാഭി​ഷേകം, 8ന് പുഷ്‌പാഭി​ഷേകം. നാളെ രാവി​ലെ 9ന് നാരായണീയം, 9.30ന് സമൂഹ പൊങ്കാല, രാത്രി​ 8ന് പുഷ്‌പാഭി​ഷേകം. 21ന് രാവി​ലെ 8.30ന് നാഗർക്ക് നൂറുംപാലും, 5ന് മീനാങ്കലി​ൽ നി​ന്നും ഘോഷയാത്ര, 10ന് പൂത്തി​രി​മേള, ഉത്സവ ദി​വസങ്ങളി​ൽ രാവി​ലെ 7.30ന് പ്രഭാത ഭക്ഷണം, 12ന് സമൂഹസദ്യ, വൈകിട്ട് 7.15ന് സായാഹ്ന ഭക്ഷണം എന്നി​വ ഉണ്ടായി​രി​ക്കും.