തിരുവനന്തപുരം: അന്തരിച്ച എം.എസ്.മണിക്ക് തലസ്ഥാനം വിട നൽകി. അന്ത്യാഞ്ജലി അർപ്പിക്കാൻ കുമാരപുരം കലാകൗമുദി ഗാർഡൻസിലെ വീട്ടിലേക്ക് സാമൂഹിക, സാംസ്‌കാരിക, മാദ്ധ്യമരംഗങ്ങളിലെ പ്രമുഖരും സമൂഹത്തിന്റെ വിഭിന്ന മേഖലകളിൽപ്പെട്ടവരുമെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ.ആന്റണി, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, ജി. സുധാകരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി, എസ്. എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെ.വി.തോമസ്, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെ. എസ്. ശബരിനാഥൻ, അനൂപ് ജേക്കബ്, ഉമ്മൻചാണ്ടി, ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, കെ.സി.ജോസഫ്, മോൻസ് ജോസഫ്, പി. ജെ. ജോസഫ്, മുകേഷ്, എം. വിൻസെന്റ്, മുല്ലക്കര രത്‌നാകരൻ, കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ. കെ.ആന്റണി, എം. എം. ഹസൻ, വയലാർ രവി, പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ടി.ശരത്ചന്ദ്ര പ്രസാദ്, എ. സമ്പത്ത്, കെ.അച്യുതൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ആനത്തലവട്ടം ആനന്ദൻ, വി.സുരേന്ദ്രൻ പിള്ള, വി.എം. സുധീരൻ, കാനം രാജേന്ദ്രൻ, പന്തളം സുധാകരൻ, വി.എ.അരുൺകുമാർ, സി. ജയൻബാബു, ചെറിയാൻ ഫിലിപ്പ്, പി. സി. വിഷ്‌ണുനാഥ്, ജോർജ് ഓണക്കൂർ, സക്കറിയ, സ്വാമി ശുഭാംഗാനന്ദ, സി. പി.ജോൺ, വി. ശിവൻകുട്ടി, ജി.മോഹൻദാസ്, പി. ശ്രീകുമാർ, വക്കം പുരുഷോത്തമൻ, ഏഴാച്ചേരി രാമചന്ദ്രൻ, പ്രൊഫ. അലിയാർ, പ്രഭാവർമ്മ, സൂര്യാ കൃഷ്‌ണമൂർത്തി, നെടുമുടിവേണു, പെരുമ്പടവം ശ്രീധരൻ, എൻ.പീതാംബര കുറുപ്പ്, ആർ.എസ്. ബാബു, ആർച്ച് ബിഷപ്പ് എം. സൂസപാക്യം, ഇ. എം. നജീബ്, എം.എ. ബേബി, എ.എ. അസീസ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കെ.മോഹൻകുമാർ, ശ്രീകുമാരൻ തമ്പി, ഷിബു ബേബിജോൺ, ജി. രാജ്‌മോഹൻ, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, വി.വി. രാജേഷ്, ബിജു പപ്പൻ, ബിജു രമേശ്, മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സോഹൻ റോയ്, പി.സി.വിഷ്‌ണുനാഥ്, ടി.പി. ശ്രീനിവാസൻ, പള്ളിയറ ശ്രീധരൻ, എസ്.ആർ.ശക്തിധരൻ, എ.ഡി.ജി.പിമാരായ ടോമിൻ തച്ചങ്കരി, കെ.പദ്മകുമാർ, സന്ധ്യ, ഡോ. ബി.ഇക്‌ബാൽ, ജമീല പ്രകാശം, സുഭാഷ് വാസു, തമ്പാനൂർ രവി, സോളമൻ അലക്‌സ്, ചാന്നാങ്കര കുഞ്ഞ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.